Kerala PSC 100 Solved Question Indian Constitution - Malayalam Part 1

Kerala PSC 100 Solved Question  Indian Constitution - Malayalam  Part 1കേരളാ  പി എസ് സി  പരീക്ഷയിൽ Indian Constitution ഭാഗത്ത് നിന്നും ചോദിക്കാൻ സാദ്യധയുള്ള 100 ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളുമാണ് PSC Cracker ൻറെ  ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഓരോ ചോദ്യത്തിന്റെയും അടിയിൽ ഉള്ള Answer എന്ന ബട്ടൺ 2 പ്രാവശ്യം ക്ലിക്ക് ചെയ്‌താൽ ഉത്തരം കാണാവുന്നതാണ് .ഉത്തരം മറച്ചു വെക്കാൻ അതെ ബട്ടണിൽ ഒരുതവണ ക്ലിക്ക് ചെയ്‌താൽ മതിയാകും .ഇങ്ങനെ 100 ചോദ്യങ്ങളും ഓർമയിൽ നിൽക്കുന്നത് വരെ പ്രാക്ടീസ് ചെയ്യാവുന്നതാണ് 

1) ലോകത്തിലെ ഏറ്റവും വലിയ ലിഖിത ഭരണഘടന?
ഇന്ത്യൻ ഭരണഘടന
2) ലോകത്തിലെ ഏറ്റവും ചെറുതും പഴക്കമേറിയതുമായ ലിഖിത ഭരണഘടന?
അമേരിക്കൻ ഭരണഘടന 
3)ഇന്ത്യയ്ക്ക് ഒരു ഭരണഘടന വേണമെന്ന ആശയം ആദ്യമായി മുന്നോട്ട് വെച്ച ഇന്ത്യകാരൻ?
എം എൻ റോയ് 
4) ഇന്ത്യയ്ക്ക് ഒരു ഭരണഘടന വേണമെന്ന ആശയം ആദ്യമായി മുന്നോട്ട് വെച്ച രാഷ്ട്രീയ പാർട്ടി ഏതാണ് 
സ്വരാജ് പാർട്ടി 
5) ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയത് 
ഭരണഘടന നിർമ്മാണസഭ 
6) ഭരണഘടന നിർമ്മാണസഭ രൂപീകൃതമായത് എന്തിന്റെ അടിസ്ഥാനത്തിലാണ് 
കാബിനറ്റ് മിഷൻ പ്ലാൻ 
7) കാബിനറ്റ് മിഷനിലെ അംഗങ്ങൾ ആരൊക്കെയാണ് 
പെത്വുവിക് ലോറെൻസ് ,സ്റ്റാഫ്‌ഫോർഡ് ക്രിപ്സ് ,എ  വി അലക്സാണ്ടർ 
8) കാബിനറ്റ് മിഷൻ ഇന്ത്യയിലേക്ക് അയച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി 
ക്ലമെന്റ് ആറ്റ്ലി 
9) കാബിനറ്റ് മിഷൻ പ്ളാൻ  അനുസരിച്ച് ഭരണഘടനാ നിർമ്മാണസഭയിലെ അംഗസംഖ്യ ?
389
10) ഭരണഘടന നിർമ്മാണസഭയുടെ പ്രഥമ സമ്മേളനം നടന്നത് എപ്പോൾ ?
1946 ഡിസംബർ  9
11) പാർലമെന്ററി സമ്പ്രദായത്തിന്റെ മാതാവ് എന്നറിയപ്പെടുന്നത് 
ഇംഗ്ലണ്ട് 
12)ഭരണഘടനാ നിർമ്മാണസഭയുടെ പ്രഥമ അധ്യക്ഷൻ ?
ഡോ  സച്ചിദാനന്ദാ സിൻഹ 
13) ഭരണഘടനാ നിർമ്മാണസഭയുടെ സ്ഥിരം അധ്യക്ഷൻ ?
ഡോ  രാജേന്ദ്രപ്രസാദ് 
14) ഭരണഘടനാ നിർമ്മാണസഭ ദേശീയപതാകയെ അംഗീകരിച്ചത് ?
1947 ജൂലൈ 22 
15) ഭരണഘടനാ നിർമ്മാണസഭ ദേശീയ ഗാനത്തെ അംഗീകരിച്ചത് എപ്പോൾ 
1950 ജനുവരി 24 
16) ഭരണഘടനാ നിർമ്മാണസഭ ദേശീയ ഗീതത്തെ അംഗീകരിച്ചത് എപ്പോൾ 
1950 ജനുവരി 24 
17) ഭരണഘടനാ നിർമ്മാണസഭയുടെ ഉപദേശകൻ 
ബി നാഗേന്ദ്ര റാവു 
18) ഭരണഘടനാ നിർമ്മാണസഭയെ ആദ്യമായി അഭിസംബോധനം ചെയ്തത് ആരാണ് 
ജെ ബി  കൃപലാനി 
19) ഭരണഘടനാ കരട് രൂപീകരണ സമിതിയുടെ അധ്യക്ഷൻ ആരാണ് 
ഡോ  ബി  ആർ അംബേദ്‌കർ 
20) ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം എത്രയാണ് 
21) ഭരണഘടനാ ആശയം ഉദയം ചെയ്തത് ഏതു രാജ്യത്താണ് 
അമേരിക്കയിൽ 
22) അമേരിക്കൻ ഭരണഘടനയുടെ പിതാവ് 
ജെയിംസ് മാഡിസൺ 
23) ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ഏതാണ് 
ഇന്ത്യ 
24) ലോകത്തിലെ ആദ്യ ജനാധിപത്യ രാജ്യം 
ഗ്രീസ് 
25) പ്രത്യക്ഷ ജനാധിപത്യത്തിന്റെ ആലയം (Home of Direct Democracy)എന്നറിയപ്പെടുന്ന രാജ്യം 
സ്വിറ്റ്‌സർലാൻഡ് 
26)ആധുനിക ജനാധിപത്യത്തിന്റെ നാട് 
ബ്രിട്ടൻ 
27) ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിന്റെ(Preamble) ശില്പി ആരാണ് ?
ജവഹർലാൽ നെഹ്‌റു 
28) ഏതുരാജ്യത്തുനിന്നാണ് ഇന്ത്യ ആമുഖം കടം കൊണ്ടിരിക്കുന്നത് 
യു സ് എ 
29) ഇന്ത്യൻ ഭരണഘടനയുടെ മനഃസാക്ഷി എന്നറിയപ്പെടുന്നത് 
ആമുഖം 
30) ഭരണഘടനയുടെ താക്കോൽ , ആത്മാവ് ,തിരിച്ചറിയൽ കാർഡ് എന്നിങ്ങനെ വിശേഷിപ്പിക്കുന്നത് 
ആമുഖത്തെ 
31) ഇന്ത്യയുടെ രാഷ്ട്രീയ ജാതകം എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത് ആരാണ് 
കെ എം മുൻഷി 
32)തിരിച്ചറിയൽ കാർഡ് എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത് ആരാണ് 
എൻ എ  പൽക്കിവാല 
33) ഭരണഘടനയുടെ താക്കോൽ എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത് ആരാണ് 
ഏണസ്റ്റ് ബാർക്കർ 
34) ഇന്ത്യൻ ഭരണഘടനയുടെ ശില്പി 
ഡോ  ബി ആർ  അംബേദ്‌കർ 
35) ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത് ആരാണ് 
താക്കൂർദാസ് ഭാർഗവ് 
36) ഭരണഘടനയുടെ താക്കോൽ , ആത്മാവ് എന്നിങ്ങനെ ആമുഖത്തെ വിശേഷിപ്പിച്ചത് ആരാണ് 
ജവഹർലാൽ നെഹ്‌റു 
37) ആമുഖം ആരംഭിക്കുന്നത് ഏത് വാചകത്തിലൂടെയാണ്?
നാം ഭാരതത്തിലെ ജനങ്ങൾ (We the people of India)
38) ആമുഖമനുസരിച്ച് ഇന്ത്യ ഒരു ----------ആണ് 
പരമാധികാര -സോഷ്യലിസ്റ്റ് -മതേതര ജനാധിപത്യ റിപ്പബ്ലിക് 
39) ഭരണഘടനയുടെ നക്കൽ തയ്യാറാക്കിയത് ആരാണ് 
ബി എൻ റാവു 
40) ഭരണഘടനയുടെ കവർ പേജ് തയ്യാറാക്കിയത് ആരാണ് 
നന്ദലാൽ ബോസ് 
41) ആമുഖത്തിൽ എത്രപ്രാവശ്യം ഭേദഗതി വരുത്തിയിട്ടുണ്ട് ?
ഒരു പ്രാവശ്യം 
42)ആമുഖത്തിൽ ഭേദഗതി വരുത്തിയ വർഷം 
1976 (42 ഭേദഗതി )
43) ചെറുഭരണഘടന അഥവാ Mini constitution എന്നറിയപ്പെടുന്ന ഭേദഗതി 
42 th ഭേദഗതി 
44) ഇന്ത്യൻ ഭരണഘടന സ്വീകരിക്കപ്പെട്ടത് എപ്പോൾ 
1949 നവംബർ 26 
45) ഇന്ത്യ റിപ്പബ്ലിക് ആയത് എപ്പോൾ 
1950 ജനുവരി 26 
46) ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന വർഷം 
1950 ജനുവരി 26 
47)ഭരണഘടന തയ്യാറാക്കാൻ എടുത്ത സമയം 
2 വർഷം 11 മാസം 18 ദിവസം 
48) ഭരണഘടന നിലവിൽ വന്ന സമയം എത്ര ആർട്ടിക്കിൾ ഉണ്ടായിരുന്നു 
395 അനുഛേദം (Article),8 പട്ടിക  (Schedule).22 ഭാഗം (Part)
49) ഭരണഘടനയിൽ ഇപ്പോഴുള്ള ആർട്ടിക്കുകളുടെ എണ്ണം 
448  അനുഛേദം (Article),12  പട്ടിക  (Schedule).25  ഭാഗം (Part)
50) ഇന്ത്യൻ ഭരണഘടനയുടെ സ്വഭാവം 
ക്വാസി ഫെഡറൽ 
51)42 ഭേദഗതി വഴിയായി ആമുഖത്തിൽ കൂട്ടിച്ചേർത്ത വാക്കുകൾ 
സോഷ്യലിസ്റ്റ് ,മതേതരത്വം , അവിഭാജ്യത 
52) ആമുഖം ഇന്ത്യൻ ഭരണഘടനയുടെ ഭാഗമാണെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചത് ഏതു കേസിലാണ് 
കേശവാനന്ദഭാരതി കേസ് 
53) ആർട്ടിക്കിൾ 1 അനുസരിച്ച് ഇന്ത്യൻ ഒരു -------ആണ് 
യൂണിയൻ ഓഫ് സ്റ്റേറ്റ്സ് 
54) ഒരു പുതിയ സംസ്ഥാനം രൂപീകരിക്കുന്നതിന് അധികാരമുള്ളത് ആർക്കാണ് ?
പാർലമെന്റിന് 
55) പുതിയ സംസ്ഥാനം രൂപീകരിക്കുന്നതിന് പാർലമെൻറിൽ ആവശ്യമായ ഭൂരിപക്ഷം 
കേവല ഭൂരിപക്ഷം 
56) പുതിയ സംസ്ഥാനങ്ങളുടെ രൂപീകരണത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന വകുപ്പ് 
അനുഛേദം 3 
57)1948  ൽ  Constituent Assembly നിയമിച്ച ഭാഷാ പ്രവിശ്യ കമ്മീഷൻ (Linguistic Provinces Commission) അദ്ധ്യക്ഷൻആരായിരുന്നു 
എസ് കെ ധർ 
58) 1948 ഡിസംബർ കോൺഗ്രസ് നിയമിച്ച ഭാഷ പ്രവിശ്യ കമ്മീഷൻ ആരായിരുന്നു 
ജെ വി പി കമ്മിറ്റി 
59) ജെ വി പി കമ്മിറ്റിയിലെ അംഗങ്ങൾ ആരൊക്കെ ?
ജവഹർലാൽ നെഹ്‌റു ,വല്ലഭായി പട്ടേൽ ,പട്ടാഭി സീതാരാമയ്യ 
60) ഭാഷ അടിസ്ഥാനത്തിൽ രൂപം കൊണ്ട ആദ്യ സംസ്ഥനം 
ആന്ധ്രാപ്രദേശ് (1953 ഒക്ടോബർ 1)
61) ആന്ധ്രാ സംസ്ഥാനത്തിന്റെ രൂപീകരണത്തിന്ന് വേണ്ടി നിരാഹാര മനുഷ്ഠിച്ച് മരണപ്പെട്ട വ്യക്തി 
പോറ്റി ശ്രീരാമലു 
62) സംസ്ഥാന പുനഃസംഘടന കമ്മീഷൻ അധ്യക്ഷൻ ആരായിരുന്നു 
ഫസൽ അലി (1953 )(അംഗങ്ങൾ സർദാർ കെ ,എം പണിക്കർ ,എച് എൻ ഖുൻസറോ 
63) സംസ്ഥാന പുനഃസംഘടന (State Re Organisation )ആക്ട് നിലവിൽ വന്ന വർഷം 
1956 
64) ഭാഷ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളുടെ പുനഃസംഘടന നടന്ന വർഷം 
1956 
65) ഇന്ത്യൻ ഭരണഘടനയിലെ പാർലമെന്ററി ജനാതിപത്യം എന്ന ആശയം കടമെടുത്ത്  ഏതു രാജയത്ത് നിന്നാണ് ?
ബ്രിട്ടൻ 
66) ഇന്ത്യൻ ഭരണഘടനയിലെ ക്യാബിനറ്റ് സംവിധാനം  എന്ന ആശയം കടമെടുത്ത്  ഏതു രാജയത്ത് നിന്നാണ് ?
ബ്രിട്ടൻ 
67) ഇന്ത്യൻ ഭരണഘടനയിലെ ഏക പൗരത്വം  എന്ന ആശയം കടമെടുത്ത്  ഏതു രാജയത്ത് നിന്നാണ് ?
ബ്രിട്ടൻ    
68)ഇന്ത്യൻ ഭരണഘടനയിലെ ആമുഖം   കടമെടുത്ത്  ഏതു രാജയത്ത് നിന്നാണ് ?
അമേരിക്ക 
69) ഇന്ത്യൻ ഭരണഘടനയിലെ ജുഡീഷ്യൽ റിവ്യൂ  എന്ന ആശയം കടമെടുത്ത്  ഏതു രാജയത്ത് നിന്നാണ് ?
അമേരിക്ക 
70) ഇന്ത്യൻ ഭരണഘടനയിലെ ഇപീച്ച്മെന്റ്  എന്ന ആശയം കടമെടുത്ത്  ഏതു രാജയത്ത് നിന്നാണ് ?
അമേരിക്ക 
71) ഇന്ത്യൻ ഭരണഘടനയിലെ മൗലിക അവകാശങ്ങൾ  എന്ന ആശയം കടമെടുത്ത്  ഏതു രാജയത്ത് നിന്നാണ് ?
യൂ  എസ്  എ 
72) ഇന്ത്യൻ ഭരണഘടനയിലെ മൗലിക കടമകൾ  എന്ന ആശയം കടമെടുത്ത്  ഏതു രാജയത്ത് നിന്നാണ് ?
റഷ്യ 
73) ഇന്ത്യൻ ഭരണഘടനയിലെ ഫെഡറൽ സംവിധാനം  എന്ന ആശയം കടമെടുത്ത്  ഏതു രാജയത്ത് നിന്നാണ് ?
കാനഡ 
74) ഇന്ത്യൻ ഭരണഘടനയിലെ കൺകറൻറ് ലിസ്റ്റ്  എന്ന ആശയം കടമെടുത്ത്  ഏതു രാജയത്ത് നിന്നാണ് ?
ഓസ്‌ട്രേലിയ 
75) ഇന്ത്യൻ ഭരണഘടനയിലെ നിർദേശക തത്വങ്ങൾ  എന്ന ആശയം കടമെടുത്ത്  ഏതു രാജയത്ത് നിന്നാണ് ?
അയർലണ്ട് 
76) ഇന്ത്യൻ ഭരണഘടനയിലെ ഭരണഘടന ഭേദഗതി  എന്ന ആശയം കടമെടുത്ത്  ഏതു രാജയത്ത് നിന്നാണ് ?
സൗത്ത് ആഫ്രിക്ക 
77) ഇന്ത്യൻ ഭരണഘടനയിലെ റിപ്പബ്ലിക്  എന്ന ആശയം കടമെടുത്ത്  ഏതു രാജയത്ത് നിന്നാണ് ?
ഫ്രാൻസ് 
78) ഇന്ത്യൻ ഭരണഘടനയിലെ അടിയന്തിരാവസ്ഥ  എന്ന ആശയം കടമെടുത്ത്  ഏതു രാജയത്ത് നിന്നാണ് ?
ജർമനി 
79) ബ്രിട്ടീഷുകാർ ഇന്ത്യയിൽ നടപ്പാക്കിയ ഏതു ആക്ട് ആണ് ഇന്ത്യൻ ഭരണഘടനാ നിർമ്മാണത്തിന് ഉപയോഗിച്ചത് 
ഗവർമെന്റ് ഓഫ് ഇന്ത്യ ആക്ട് (1935 )
80) 1956 നവമ്പർ ഒന്നാം തിയ്യതി എത്ര സംസ്ഥാനങ്ങളാണ് നിലവിൽ വന്നത് 
14 സംസ്ഥാനങ്ങളും 6 കേന്ദ്ര ഭരണ പ്രദേശങ്ങളും 
81) ഇന്ത്യയിലെ പതിനഞ്ചാമത്തെ സംസ്ഥാനം 
ഗുജറാത്ത് (1960 )
82) ഇരുപത്തിയഞ്ചാമത് രൂപംകൊണ്ട സംസ്ഥാനം 
ഗോവ (1987 )
83) ഇന്ത്യയുടെ ഇരുപത്തിയെട്ടാമത്തെ സംസ്ഥാനം 
ജാർഖണ്ഡ് (2000 നവംബർ 15 )
84) ഛത്തീസ്‌ഗഢ് സംസ്ഥാനം രൂപം കൊണ്ടത് എപ്പോൾ  
2000 നവംബർ 1 
85) ഉത്തരാഖണ്ഢ് രൂപം കൊണ്ടത് എപ്പോൾ 
2000 നവംബർ 9 
86) ഇന്ത്യയിൽ 29 മത് രൂപം കൊണ്ട സംസ്ഥാനം 
തെലങ്കാന(2014 ജൂൺ 2 ) 
87) ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത് ഇന്ത്യൻ യൂണിയനിൽ ചേരാതിരുന്ന നാട്ടു രാജ്യങ്ങൾ 
കാശ്മീർ ,ജുനഗഡ് ,ഹൈദ്രബാദ് 
88) ഹൈദ്രാബാദിനെ ഇന്ത്യയുമായി കൂട്ടി ചേർത്ത സൈനിക നടപടി 
ഓപ്പറേഷൻ പോളോ (1948 )
89)ജനഹിത പരിശോധന (റെഫറണ്ടം )വഴി ഇന്ത്യൻ യൂണിയനിലേക്ക് കൂട്ടി ചേർത്ത നാട്ടു രാജ്യം 
ജുനഗഢ് 
90) നാട്ടു രാജ്യങ്ങളെ ഏകീകരിച്ച് ഇന്ത്യൻ യൂണിയൻ സ്ഥാപിക്കുന്നതിന് മുഖ്യ പങ്ക് വഹിച്ച വ്യക്തി 
സർദാർ വല്ലഭായി പട്ടേൽ 
91) നാട്ടു രാജ്യങ്ങളെ ഏകീകരിക്കുന്നതിനു പട്ടേലിന്റെ സഹായി ആയിരുന്ന മലയാളി 
വി പി മേനോൻ 
92 )നാട്ടു രാജ്യങ്ങളെ ഏകീകരിക്കുന്നതിനു ഡിപ്പാർട്മെന്റ്  ഓഫ് സ്റ്റേറ്റ്സ്  ന്റെ സെക്രട്ടറി ആയിരുന്ന മലയാളി 
വി പി മേനോൻ 
93) ഭരണഘടനയിൽ പൗരത്വത്തെ കുറിച്ച് പ്രദിപാദിക്കുന്ന ഭാഗം 
ഭാഗം 2 (ആർട്ടിക്കിൾ 5 മുതൽ 11 വരെ )
94 ) ഒരാൾക്ക് എത്ര രീതിയിൽ ഇന്ത്യൻ പൗരത്വം നേടിയെടുക്കാം 
5  രീതിയിൽ 
95) ഒരു ഇന്ത്യൻ പൗരന് എത്ര രീതിയിൽ പൗരത്വം നഷ്ടപ്പെടാം 
3 രീതിയിൽ 
96) ഇന്ത്യൻ പൗരത്വത്തിനു അപേക്ഷിക്കുന്നതിനു മുൻപ് ഒരു വിദേശി എത്രകാലം ഇന്ത്യയിൽ താമസിച്ചിരിക്കണം 
5 വർഷം / 7 വർഷം 
97) പൗരത്വത്തെ സംബന്ധിക്കുന്ന നിയമം പാസ്സാക്കാൻ അധികാരമുള്ളത് ആർക്കാണ് 
പാർലമെന്റിനു 
98) ഇന്ത്യൻ പൗരത്വ നിയമം പാർലമെന്റ് പാസ്സാക്കിയത് എപ്പോൾ 
1955 ൽ 
99) ഇന്ത്യൻ പൗരൻമാരെ വിവാഹം കഴിക്കുന്ന വിദേശികൾക്ക് ഇന്ത്യൻ പൗരത്വം നേടുന്നതിനുള്ള മാർഗ്ഗം 
റെജിസ്ട്രേഷൻ 
100) ഇന്ത്യയുടെ മാഗ്നാകാർട്ട് ,ഇന്ത്യൻ ഭരണഘടനയുടെ ആണിക്കല്ല് എന്നിങ്ങനെ അറിയപ്പെടുന്നത് 
മൗലികാവകാശങ്ങൾ 


ഇത് നിങ്ങൾക്ക് ഉപകാരപ്രദമായാൽ ഷെയർ ചെയ്യുക നി ങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദേശങ്ങളും താഴെ കമാൻഡ് ചെയ്യുക .